പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ഫിറ്റ്നസിനെക്കുറിച്ച് ഇരുവരും പറയുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.താന്‍ എവിടെ ട്രാവല്‍ ചെയ്താലും താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് ജിം ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് പൃഥ്വിരാജ് പറയുന്നു. അങ്ങനെ ഇല്ലാത്ത ഹോട്ടലാണെങ്കില്‍ റൂമിന് അടുത്തായി ഒരു ജിം സെറ്റ് അപ്പ് ചെയ്യും. കടുവയുടെ ചിത്രീകരണത്തിനിടയിലും ഇങ്ങനെ സെറ്റ് ചെയ്തിരുന്നു. ആദ്യമായിട്ടാണ് തന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക ‘എക്സ്ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ’ എന്ന് ചോദിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.
തനൊരു ഫിറ്റ്നെസ് ഫ്രീക്കൊന്നുമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിറ്റ്നെസും കാര്യങ്ങളുമെല്ലാം തന്റെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്. താന്‍ സൈനിക് സ്കൂളാണ് പഠിച്ചത്. അവിടെ ഫിസിക്കല്‍ ഫിറ്റ്നെസ് നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാണ്. രാവിലെ നമ്മള് എഴുന്നേറ്റാല്‍ ആദ്യം ഫിസിക്കല്‍ ട്രെയിനിങ് സെഷനില്‍ പങ്കെടുക്കണം. കോളജ് കാലത്ത് അതൊക്കെ വിട്ടു. പിന്നീട് ക്ലാസ്മേറ്റ് ചിത്രീകരണം നടക്കുമ്പോഴാണ് വീണ്ടും ജിമ്മില്‍ പോയി തുടങ്ങിയതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ഫിറ്റ്നെസ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നായിരുന്നു സംയുക്തയുടെ പ്രതികരണം. തനിക്ക് ഫിറ്റ്നെസ് ഭയങ്കര ഇഷ്ടമാണ്. പാഡ്ലിങ്, കയാക്കിങ് പോലുള്ള ആക്ടിവിറ്റീസൊക്കെ ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഫിസിക് താന്‍ ഇങ്ങനെ ആക്കി എടുത്തത്. എക്സ്ട്രീം ഫിറ്റ്നെസ് എന്നത് തന്റെ ലക്ഷ്യമൊന്നുമല്ലെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.