പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാറില്‍ പൃഥ്വിരാജും. ഫോറം റീല്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പതിനാലിനാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാര്‍ നിര്‍മിക്കുന്നത്. പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ജഗപതി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.