സിനിമയില്‍ പ്രതിഫലം തീരുമാനിക്കുന്നത് താരമൂല്യമെന്ന് നടന് പൃഥ്വിരാജ്. ഒരു നടന് അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കപ്പെടുന്നത്. താന്‍ രാവണന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഐശ്വര്യ റായിക്കായിരുന്നു തന്നേക്കാള്‍ പ്രതിഫലം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യര്‍ ആണെന്നാണ് അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിച്ചാല്‍ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലമെന്നും പൃഥ്വിരാജ് പറഞ്ഞു.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നതായി ഫിലിം ചേമ്പര്‍ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം. അങ്ങനെ തീരുമാനമെടുത്താല്‍ ആ പ്രശ്നത്തിന് പരിഹാരമാകും. അതേസമയം, നിര്‍മാണത്തില്‍ പങ്കാളിയാക്കുന്നതാണ് പലപ്പോഴും നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്കു. താന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും പൃഥ്വിരാജ് വിശദീകരിച്ചു.
അതേസമയം, വിജയ് ബാബു ‘അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു. താനും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല. അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന് മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘