ആഡംബരവാഹനമായ ലംബോർഗിനി കേരളത്തിൽ പലപ്പോഴും ചർച്ചയാകുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പേരിനോട് ചേർത്താണ്. കാരണം, മലയാള സിനിമാതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയാണ് പൃഥ്വിരാജ്. ഏതായാലും അദ്ദേഹത്തിന്റെ ഗാരേജിലേക്ക് വീണ്ടും ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ് യു വി മോഡലായ ഉറുസ് ആണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിൽ ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്.
അതേസമയം, ഇത് പുതിയ വാഹനമല്ലെന്നും റിപ്പോർട്ടുണ്ട്. 2019ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ വില സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. കേരള രജിസ്ട്രേഷനിലുള്ള ലംബോർഗിനി ഉറുസ് കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
2019ൽ ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 4.35 കോടിയാണെന്നാണ് വിലയിരുത്തൽ. അതേസമയം, പൃഥ്വിരാജിന്റെ കൈവശമുള്ള ലംബോർഗിനി ഹുറാകാൻ എക്സ്ചേഞ്ച് ചെയ്താണ് പൃഥ്വിരാജ് ഉറുസ് എസ് യു വി സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ഹുറാകാൻ നാലു വർഷത്തിനിടെ വെറും 2000 കിലോമീറ്റർ മാത്രമാണ് ഓടിയിരിക്കുന്നത്. ഇപ്പോൾ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം ഓടിയിട്ടുണ്ട്.
View this post on Instagram