അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര് അവസാനമായി അഭിനയിച്ച ജയിംസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ചേതന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ആക്ഷന്‍ രംഗങ്ങള്‍ ത്രസിപ്പിക്കുന്ന അഭിനയമാണ് പുനീത് കാഴ്ചവച്ചിരിക്കുന്നത്.
മാര്‍ച്ച് പതിനേഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പുനീതിന്റെ മരണശേഷം തീയറ്ററുകളിലെത്തുന്ന ചിത്രമാണിത്. പ്രിയ ആനന്ദ്, അനു പ്രഭാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുനീത് ബാക്കിവച്ച ഭാഗങ്ങള്‍ക്ക് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാറാണ്.
പുനീതിന്റെ ജന്മദിനമാണ് മാര്‍ച്ച് പതിനേഴ്. അന്നുതന്നെയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. താരത്തോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.