2005 ല്‍ സൂര്യയെ നായകനാക്കി എ.ആര് മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗജിനി. സൂര്യയുടെ കരിയറില്‍ വന്‍ ബ്രേക്കായ ചിത്രമായിരുന്നു ഗജിനി. ഏഴ് കോടി മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം ബോക്സ് ഓഫിസില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. ചിത്രത്തില്‍ നായകനാകാന്‍ സംവിധായകന് ആദ്യം സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. എന്നാല്‍ ആ നടന് ആ സിനിമ നിരസിക്കുകയായിരുന്നു. മാധവനാണ് ആ നടന്.
View this post on Instagram
മാധവന് തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. മാധവന് ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട്ല ഇന്‍സ്റ്റഗ്രാം ലൈവില്‍ സൂര്യയുമായി സംസാരിക്കവെയാണ് മാധവന് ഇക്കാര്യം പറഞ്ഞത്. തനിക്ക് ഗജിനിയിലേക്ക് ഓഫര്‍ വന്നിരുന്നുവെന്നും എന്നാല്‍ കഥ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മാധവന് പറഞ്ഞു. രണ്ടാം പകുതിയില്‍ താന്‍ ഹാപ്പിയല്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. ഒടുവില്‍ ആ സിനിമ നിങ്ങളെ തേടിയെത്തി. കാഖ കാഖയില്‍ നിങ്ങള്‍ ചെയ്തത് എന്താണെന്ന് താന്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ ആ ചിത്രം ശരിയായ ആളിലേക്കാണ് പോയതെന്ന് തനിക്ക് തോന്നി. നിങ്ങള്‍ അത് തെളിയിച്ചുവെന്നും മാധവന് സൂര്യയോട് പറഞ്ഞു.
ചിത്രം ഹിറ്റായത് വളരെ വലിയ കാര്യമാണ്. ആ ചിത്രത്തിനായി നിങ്ങള്‍ എത്രത്തോളം പരിശ്രമിച്ചു എ്നുള്ള കാര്യം താന്‍ കണ്ടു. ഒരാഴ്ചയോളം ഉപ്പ് കഴിച്ചതേയില്ലെന്ന് നീ പറഞ്ഞത് താന്‍ ഓര്‍ക്കുന്നു. അതെന്റെ കരിയറില്‍ താന്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചു. തന്റെ കരിയറിനോട് വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്ന് തോന്നിയെന്നും മാധവന് കൂട്ടിച്ചേര്‍ത്തു.