ഒരു കാലത്ത് മലയാളസിനിമയുടെ ഇഷ്ടനായകൻമാരിൽ പ്രധാനിയായിരുന്നു നടൻ റഹ്മാൻ. വ്യക്തിജീവിതത്തിൽ ഒരു വലിയ സന്തോഷം റഹ്മാനെ തേടി എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല നടൻ റഹ്മാൻ മുത്തച്ഛനായി. കഴിഞ്ഞ ദിവസമാണ് റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. റുഷ്ദ തന്നെയാണ് ഈ സന്തോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ഒരു ആൺകുഞ്ഞിനാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നു’ എന്നാണ് റുഷ്ദ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ ആയിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബുമായുള്ള വിവാഹം. റുഷ്ദയുടെ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവർ റുഷ്ദയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.
View this post on Instagram