ആരാധകരെ ആനന്ദത്തിലും അതിനൊപ്പം തന്നെ ആശങ്കയിലുമാക്കി സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് നടൻ രാജേഷ് മാധവൻ. രാജേഷും ന്നാ താൻ കേസ് കൊട് സിനിമയിലൂടെ ശ്രദ്ധേയയായ ചിത്രയും ഒരുമിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടു വെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഇതൊരു പ്രമോഷൻ വീഡിയോ ആണെന്നാണ് സൂചന. അതേസമയം, ഇത് ഒഫീഷ്യൽ ആണ് എന്ന അടിക്കുറിപ്പോടെയാണ് രാജേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രയും ഇതേ അടിക്കുറിപ്പ് ആണ് നൽകിയിരിക്കുന്നത്.
അതേസമയം, സിനിമയുടെ പ്രമോഷൻ വീഡിയോ ആണ് ഇതെന്നാണ് സൂചനകൾ. 2022ൽ ആയിരുന്നു ന്നാ താൻ കേസ് കൊട് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിൽ സുരേഷ് എന്ന കഥാപാത്രത്തെ രാജേഷ് അവതരിപ്പിച്ചപ്പോൾ സുമലത ടീച്ചർ എന്ന കഥാപാത്രമായാണ് ചിത്ര എത്തിയത്. ഇരുവരും ഒന്നിച്ചെത്തിയ കോടതിയിലെ വിചാരണരംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram