സിനിമ ചിത്രീകരണ വേളയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായി രമേഷ് പിഷാരടി. നോ വേ ഔട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരിക്കേയാണ് സിനിമയ്ക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകളും വേദനകളും സന്തോഷത്തോടെ താരം പങ്കുവെച്ചത്.
’13 ദിവസം റോപ്പിൽ തൂങ്ങിയതിന്റ ഓർമ്മ ചിത്രങ്ങൾ.. ‘NO WAY OUT’ റിലീസ് തീയതി നാളെ(22:3:22) വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.. ഇത് വലിയ ത്യാഗമൊന്നും അല്ല.. ഇതിലും വലിയ വേദനകൾ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്. ഇതൊരു സന്തോഷമാണ്…. അതുകൊണ്ട് പങ്കുവയ്ക്കുന്നു’ – ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് രമേഷ് പിഷാരടി കുറിച്ചു.
‘ജോലിയോടുള്ള ഈ ആത്മാർത്ഥതയ്ക്ക് ….. മികച്ച ഫലം ലഭിക്കട്ടെ …. എന്നാശംസിക്കുന്നു’, ‘ഈ ഹാർഡ് വർക് ആണ് ചേട്ടന്റെ വിജയം. നല്ല വിജയം ഉണ്ടാവട്ടെ’, ‘ഇഞ്ചപരുവമായിന്ന് ചുരുക്കം അല്ലേ സഹോ’, ‘അവരവർ ചെയ്യുന്ന ജോലിക്ക്. ഒരു മഹത്വമുണ്ട്’, ‘കഠിന അധ്വാനത്തിന് ഫലം തീർച്ചയായും തിരിച്ചു കിട്ടും all the best pishu ‘… ഇങ്ങനെ പോകുന്നു ചിത്രത്തിന് വന്ന കമന്റുകൾ.