ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വൻ അഗ്നിബാധ. ‘ലൗ രഞ്ജൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് അഗ്നിബാധ. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 32 വയസുള്ള യുവാവാണ് മരിച്ചത്. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് അപകടം ഉണ്ടായത്. അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിൽ വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. രൺബീർ കപൂറും നായിക ശ്രദ്ധ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനും കത്ത് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെയും ടെക്നീഷ്യൻസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്, തീ പിടുത്തത്തിൽ സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഷോപ്പിൽ നിന്ന് തീ പടർന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നു. നായകനും നായികയും ചേർന്നുള്ള ഗാനരംഗമായിരുന്നു ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. രൺബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ.
Mumbai | Level 2 fire reported in Andheri West area, near star Bazar on link road around 4.30 pm. 10 fire-fighting vehicles rushed to spot. Fire is reportedly at a shop of 1000 sq ft area. No injured persons reported yet: Mumbai fire brigade pic.twitter.com/brO73Up61f
— ANI (@ANI) July 29, 2022