സെലബ്രിറ്റികള്‍ പിന്തുടരുന്ന ഡയറ്റ് പ്ലാനും അവര്‍ കഴിക്കുന്ന ഭക്ഷണവുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് തന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ആസ്‌ക് മി എനിതിംഗ് സെക്ഷനിലാണ് രണ്‍വീര്‍ തന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കൃത്യസമയത്ത് എന്ന പോലെ കൃത്യ അളവിലാണ് രണ്‍വീര്‍ ഭക്ഷണം കഴിക്കുന്നത്. 130 ഗ്രാം ഓട്‌സ്, പതിനഞ്ച് ഗ്രാം നട്‌സ്, 5 ഗ്രാം ചോക്ലേറ്റ് ചിപ്‌സ്, ഒരു ഡീറ്റോക്‌സ് ഡ്രിങ്ക്, പ്രൊബയോട്ടിക് ഡ്രിങ്ക്, കൂടെ ശിലാജിത്-അശ്വഗന്ധ ഡേറ്റ് ബോള്‍സ് എന്നിവയാണ് രണ്‍വീറിന്റെ പ്രഭാതഭക്ഷണം. ഇതില്‍ ഒടുവില്‍ പറഞ്ഞ ശിലാജിത്-അശ്വഗന്ധ ഡേറ്റ് ബോള്‍സ് ആണ് ഹൈലറ്റ്.
ഹിമാലയത്തിലെ പാറകളില്‍ കാണപ്പെടുന്ന കറുപ്പും തവിട്ടും കലര്‍ന്ന നിറമുള്ള വസ്തുവാണ് ശിലാജിത്. വര്‍ഷങ്ങളോളം ചെടികള്‍ അഴുകി ധാതുക്കളുമായി കലര്‍ന്ന് രൂപപ്പെടുന്ന ടാര്‍ പോലെ ഒട്ടിപ്പിടിക്കുന്ന ശിലാജിത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ശിലാജിത്തിനൊപ്പം അശ്വഗന്ധവും കൂടി ചേരുമ്പോള്‍ ഇവ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ തടഞ്ഞ് കോശങ്ങളുടെ നാശം കുറയ്ക്കുകയും വാര്‍ധക്യത്തെ മെല്ലെയാക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരത്തിലെ അണുബാധയും നീര്‍ക്കെട്ടുമൊക്കെ അകറ്റാനും അശ്വഗന്ധ ഫലപ്രഥമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…