മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബന്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രം ഒരുങ്ങുന്നത് വന്‍ ബജറ്റിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന് എന്നാണ് വിവരം.
ചിത്രത്തിലൂടെ കാന്താരയിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ഋഷഭ് ഷെട്ടിക്ക് ചിത്രത്തിനായി മാറ്റിവച്ചിട്ടുള്ളത്. ഋഷഭ് ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയാണിത്. തമിഴ് നടന് ജീവയും മലൈക്കോട്ടെ വാലിബനില്‍ അഭിനയിക്കുന്നുണ്ട്. ഉലകനായകന് കമല്ഹാസന് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മറാത്തി നടി സോണാ ലികുല്ക്കര്ണി, ബോളിവുഡ് താരം വിദ്യുത് ജംവാള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹരീഷ് പേരടി, സുചിത്രനായര്‍ എന്നിവരും താരനിരയിലുണ്ട്.
പി.എസ്. റഫീക്ക് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവിമിറ്റഡിനൊപ്പം മാക്സ്ലാബ്സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.