ആശിച്ചു മോഹിച്ച വാഹനം സ്വന്തമാക്കി യുവതാരം റോഷൻ മാത്യു. ബി എം ഡബ്ല്യൂ 3 സീരീസ് ആണ് യുവനടൻ സ്വന്തമാക്കിയത്. കൊച്ചി ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം വാഹനം വാങ്ങിയത്. തന്റെ കുറച്ചു കാലമായുള്ള സ്വപ്നമാണ് സഫലമായതെന്ന് റോഷൻ വ്യക്തമാക്കി.
ഇ വി എം പുറത്തുവിട്ട വീഡിയോയിലാണ് തന്റെ സ്വപ്നസാഫല്യത്തെക്കുറിച്ച് താരം വാചാലനായത്. വാഹനം ഓടിക്കാൻ ഇഷ്ടമാണ്. ആറു സിലിണ്ടർ കാർ ഓടിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റോഷൻ വീഡിയോയിൽ വ്യക്തമാക്കി.
റോഷൻ സ്വന്തമാക്കിയ പുതിയ കാർ ബി എം ഡബ്ല്യൂ 3 സീരീസിന്റെ ഏറ്റവും കരുത്തൻ മോഡൽ എം 340 ഐ ജാഹർ എം എഡിഷനാണ്. 80 ലക്ഷത്തിന് മുകളിലാണ് വാഹനത്തിന്റെ വില. അഞ്ചു വർഷത്തോളമായുള്ള ആഗ്രഹമായിരുന്നു ഇതെന്നും അവസാനം ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റോഷൻ വ്യക്തമാക്കി. സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ സിനിമയാണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് ചിത്രം ഡാർലിംഗ്സ്, വിക്രം നായകനായ തമിഴ് ചിത്രം കോബ്ര, ഒരു തെക്കൻ തല്ലു കേസ് തുടങ്ങിയ ചിത്രങ്ങളും റോഷന്റേതായി ഈ വർഷം റിലീസ് ചെയ്തു.
View this post on Instagram