നടൻ ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തി നടൻ സൈജു കുറുപ്പ്. ഞാൻ എന്ന സിനിമയിലൂടെയാണ് ദുൽഖറുമായി സൗഹൃദത്തിൽ ആയതെന്നും ഒരു പരിധി വരെ ദുൽഖറിൽ തന്നെ തന്നെയാണ് കാണുന്നതെന്നും സൈജു പറഞ്ഞു. ദുൽഖറിനെ പോലെയാക്കാൻ തന്റെ മകനെ രണ്ടു ദിവസം ദുൽഖറിന്റെ അമ്മയുടെ അടുത്ത് കൊണ്ടുവന്ന് നിർത്തിക്കോട്ടേയെന്ന് തമാശയായി ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു ഇങ്ങനെ പറഞ്ഞത്.
ദുൽഖറിൽ തന്നെ പോലെ ഒരാളെയാണ് കണ്ടതെന്നും സൈജു പറഞ്ഞു. ‘എന്നെ പോലെ ഒരാൾ എന്ന് പറയുമ്പോൾ അതിന് കാരണമെന്താണെന്ന് നിങ്ങൾ ചോദിക്കും. അപ്പോൾ ഞാൻ ദുൽഖറിനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമായിരിക്കും പറയുക. ഓട്ടോമാറ്റിക്കലി ദുൽഖറിന്റെ നല്ല കാര്യങ്ങൾ പറയുമ്പോൾ ഞാൻ എന്നെ തന്നെ പുകഴ്ത്തുന്നതു പോലെയാകും.’ – സൈജു കുറുപ്പ് പറഞ്ഞു.
ദുൽഖറിനോട് ഇടയ്ക്ക് തമാശയ്ക്ക് പറയാറുണ്ട്, എന്റെ മകനെ ഒരു രണ്ടു ദിവസം നിങ്ങളുടെ അമ്മയുടെ അടുത്തു കൊണ്ടുവന്ന് നിർത്തട്ടേയെന്ന്. അവനെ നിങ്ങളെ പോലെ ആക്കിത്തരാൻ വേണ്ടിയാണെന്ന് പറയും. ഇതാണ് ദുൽഖർ തനിക്കെന്നും സൈജു പറഞ്ഞു. എന്നാൽ, അവനൊക്കെ നല്ല മനുഷ്യനാകുമെന്നാണ് ദുൽഖർ അപ്പോൾ മറുപടി നൽകുക. തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണെന്നും പരസ്പരം അപ്ഡേറ്റഡ് ആണെന്നും സൈജു പറഞ്ഞു.