മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലെ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് സൈജു കുറുപ്പ്. പിന്നീട് നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയ ഈ നടന്റെ നൂറാമത്തെ ചിത്രമായിരുന്നു കഴിഞ്ഞ മാസം റിലീസ് ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ. ദുൽഖർ സൽമാൻ നിർമ്മിച്ച്, അരുൺ വൈഗ സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. അതോടു കൂടി ഇതിലെ നായകനായ സൈജു കുറുപ്പിന്റെ താരമൂല്യവും ഉയർന്നിരിക്കുകയാണ്.
![saiju.k](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/saiju.k.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Saiju-Kurupu-1.jpg?resize=640%2C800&ssl=1)
തിയറ്ററിൽ നേടിയ വലിയ വിജയത്തിന് പിന്നാലെ ഈ ചിത്രത്തിന് ലഭിച്ച ഒടിടി റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവയും വലിയ തുകയാണ്. ഇത് കാണിച്ചു തരുന്നത് സൈജു കുറുപ്പ് എന്ന നടന്റെ വർധിച്ചു വരുന്ന താരമൂല്യത്തെ ആണ്. ഉപചാരപൂർവം ഗുണ്ട ജയന് ശേഷം സൈജു കുറുപ്പ് അഭിനയിച്ചു പുറത്തു വന്നത് മധു വാര്യർ ഒരുക്കിയ ലളിതം സുന്ദരമാണ്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Gundajayan-211.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/gundajayan-soing.jpg?resize=788%2C443&ssl=1)
ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം തന്നെ സൈജു കുറുപ്പ് അവതരിപ്പിച്ച സന്ദീപ് എന്ന കഥാപാത്രവും പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഈ ചിത്രത്തിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി സൈജു കുറുപ്പിന്റെ സന്ദീപ് മാറി എന്ന് പറഞ്ഞാലും അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര മനോഹരമായാണ് ഈ നടൻ ആ കഥാപാത്രത്തിന് ജീവൻ പകർന്നത്. ഒരേ സമയം തിയേറ്ററിലും ഒടിടി ചിത്രത്തിലും ഗംഭീര പ്രകടനം നടത്തി കയ്യടി നേടുന്ന സൈജു കുറുപ്പ്, ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും മലയാള സിനിമയിൽ ഇപ്പോൾ തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു എന്ന് നിസംശയം പറയാം. സൈജു കുറുപ്പ് അഭിനയിച്ചു ഇനി വരാനുള്ള ചിത്രങ്ങളും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു നടനെന്ന നിലയിൽ പ്രേക്ഷകർ പണ്ടേ അംഗീകരിച്ച സൈജു കുറുപ്പിന്റെ, താരമെന്ന നിലയിലുള്ള സുവർണ്ണ ദിനങ്ങൾ ആണ് ഇനി വരാൻ പോകുന്നത് എന്നത് ഉറപ്പാണ്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Lalitham-Sundaram-1-1.jpg?resize=788%2C444&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Lalitham-Sundaram-1.jpg?resize=788%2C525&ssl=1)