ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് 57 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. താരത്തിന്റെ പിറന്നാള്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആഘോഷമാക്കി. പിറന്നാള്‍ ആഘോഷത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സാന്നിധ്യം ശ്രദ്ധേയമായി. കറുത്ത ടീ ഷര്‍ട്ട് ധരിച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്ന ഷാരൂഖിനെ യാത്രയാക്കാന്‍ സല്മാന് നേരിട്ടുവന്നത് കൗതുകക്കാഴ്ചയായി. ഇതിന്റെ വിഡിയോ വൈറലാണ്.
സഹോദരന്മാര്പോലും തോറ്റുപോകുന്ന സ്നേഹ സംഗമത്തിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. പരസ്പരം ആലിംഗനം ചെയ്യുന്ന ഷാരൂഖിനേയും സല്‍മാനേയും വിഡിയോയില്‍ കാണാം. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്. ജാന്‍വി കപൂര്‍, പൂജ ഹെഗ്ഡെ, തബു, സുനില്‍ ഷെട്ടി, ജെനീലിയ, സോനാക്ഷി സിന്‍ഹ, സംഗീത ബിജ്ലാനി തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.
തെലുങ്കില്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രമായി എത്തിയ ഗോഡ്ഫാദറാണ് സല്മാന് ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതിഥി വേഷത്തിലായിരുന്നു സല്മാന് ചിത്രത്തില്‍ എത്തിയത്. പത്താനാണ് ഷാരൂഖിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.