ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന വസതി പേരുകേട്ടതാണ്. നിരവധി പേരാണ് ഇവിടെ വന്ന് ചിത്രങ്ങള്‍ പകര്‍ത്തി പോകുന്നത്. ഇപ്പോഴിതാ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിംപ്ലേറ്റ് കാണുന്നില്ലെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നെയിംപ്ലേറ്റ് മോഷണം പോയതാകാം എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ആണ് നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തത്. 25 ലക്ഷമാണ് ഇതിന്റെ വില. ഈദ് ദിനത്തില്‍ ഷാരൂഖ് ഖാന് വസിതിയില്വച്ച് ആരാധകരെ അഭിസംബോധന ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു.
പത്താനാണ് ഷാരൂഖ് ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.