നടന് ഷമ്മി തിലകനെ താരസംഘടന ‘അമ്മ’യില്‍ നിന്ന് പുറത്താക്കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് സംഘടന നടനോട് വിശദീകരണം തേടിയിരുന്നു.
അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയിട്ടുണ്ട്. നേരത്തേ നടനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംഘടന വിശദീകരണം തേടിയിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട നാല് തവണയും ഷമ്മി തിലകന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് യോഗം ചേര്‍ന്നുള്ള നടപടി. ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.
ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടക്കുന്നത്. വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.