മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ദുൽഖർ സൽമാനും ഷെയ്ൻ നിഗവും. ഷെയ്ൻ നിഗം നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സ് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് ഷെയ്ൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദുൽഖർ കാരി ചെയ്യുന്ന ഒരു തേജസ് ഭയങ്കര കംഫർട്ടബിൾ ആണെന്ന് ആയിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്.
ദുൽഖർ സൽമാനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ ആണ് ഷെയ്ൻ ഇങ്ങനെ പറഞ്ഞത്. ‘ഇക്ക കാരി ചെയ്യുന്ന ഒരു ഓറ ഉണ്ടല്ലോ, ഒരു പ്രത്യേകതരം വാംത് അത് നമുക്ക് ഭയങ്കര കംഫർട്ടബിൾ ആണ്. അടുത്തു നിൽക്കാനും, അത് നമ്മളെ എല്ലാവരെയും കംഫർട്ടബിൾ ആക്കും. ഞാനത് എപ്പോഴും ആലോചിക്കും. നമ്മൾ ഇപ്പോൾ എന്തെങ്കിലും ഒരു കാര്യത്തിന് പോകുകയാണെങ്കിൽ മുമ്പിലുള്ള ആൾക്കാരെ ഞാൻ ചിലപ്പോൾ നോട്ടീസ് ചെയ്യണം എന്നില്ല. ഞാൻ അതെന്റ് മൈൻഡിൽ ആയിരിക്കും ചെയ്യുക. പക്ഷേ, ഇവർക്ക് ഇതിനേക്കാൾ എന്തോരം സ്ട്രസും ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുമുണ്ട്. എന്നാലും, അവർ എല്ലാവരെയും നോട്ടീസ് ചെയ്ത് സംസാരിച്ച് കംഫർട്ടബിൾ ആക്കിയാണ് പോകുക. ‘ – ഷെയ്ൻ പറഞ്ഞു.
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം എന്നിവർ ആയിരുന്നു നായകർ. പ്രിയദർശൻ ഒരുക്കുന്ന കൊറോണ പേപ്പേഴ്സിൽ ഷെയ്ൻ നിഗത്തിന് ഒപ്പം ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തിൽ എത്തുന്നു. ഏപ്രിൽ ആദ്യമാണ് ചിത്രത്തിന്റെ റിലീസ്. ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്.