കിസ്മത്ത് എന്ന സിനിമയിൽ നായകനായി അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് ഷെയിൻ നിഗം. നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയിൻ നിഗം ഒരു ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് കടന്നു വന്നത്. താന്തോന്നി, അൻവർ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഷെയിൻ നിഗത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും സിനിമയാണ്. 2016ൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ഭൂതകാലം, വെയിൽ, ഉല്ലാസം എന്നീ ചിത്രങ്ങളാണ് ഷെയിനിന്റേതായി അവസാനമായി റിലീസ് ആയ ചിത്രങ്ങൾ.
ഏതായാലും ഒരു പരിപാടിയിൽ പങ്കെടുക്കവെ ചോദ്യങ്ങൾക്ക് ഷെയിൻ നൽകിയ മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ‘ഐ എ എസ്’ എന്ന മറുപടിയാണ് ഷെയിൻ നൽകിയത്. സദസ് ആർപ്പുവിളികളോടെയാണ് ആ മറുപടി സ്വീകരിച്ചത്. പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു അടുത്ത ചോദ്യം. ‘നല്ലൊരു സംഭവമാണ് പ്രണയം’ എന്നായിരുന്നു ഇതിന് ഷെയിൻ മറുപടി നൽകിയത്.
ഷെയിൻ നിഗം നായകനായി എത്തുന്ന ബർമുഡയാണ് താരത്തിന്റേതായി റിലീസ് ആകാനിരിക്കുന്ന ചിത്രം. അതേസമയം, കരിയറിൽ ആദ്യ പൊലീസ് വേഷത്തിൽ എത്തുകയാണ് ഷെയിൻ. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമിക്കുന്ന ചിത്രത്തിലാണ് ഷൈൻ പൊലീസ് വേഷത്തിൽ എത്തുന്നത്. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം.