നടി സംയുക്തയ്ക്കെതിരെ നടന് ഷൈന്‍ ടോം ചാക്കോ. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാതെ നടി മറ്റെന്ത് കാര്യം ചെയ്തിട്ടും കാര്യമില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷനില്‍ നിന്ന് നടി വിട്ടുനിന്നതിനെയാണ് ഷൈന്‍ ടോം ചാക്കോ വിമര്‍ശിച്ചത്.
പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ പ്രസ്താവന സംബന്ധിച്ച് അവതാരകന് ചോദിച്ചപ്പോഴായിരുന്നു ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്. ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യമെന്നും മനുഷ്യന് മനുഷ്യനെ തിരിച്ചറിയണമെന്നും ഷൈന്‍ പറഞ്ഞു.
ഷൂട്ടിംഗ് സമയത്ത് നല്ല രീതിയില്‍ സഹകരിച്ച സംയുക്ത തന്റെ കരിയറിന് പ്രമോഷന് ആവശ്യമില്ലെന്ന നിലപാടിലാണെന്ന് നിര്‍മാതാവും പ്രതികരിച്ചു. ഇനി മലയാള സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. താന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. തനിക്ക് തന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണമെന്നൊക്കെയാണ് നടി തന്നോട് പറഞ്ഞത്. സിനിമയുടെ എഗ്രിമെന്റില്‍ പ്രമോഷന് വരണമെന്ന് പറയുന്നുണ്ട്. അവര്‍ക്ക് പ്രമോഷന് വരാമായിരുന്നുവെന്നും നിര്‍മാതാവ് വ്യക്തമാക്കി.