സെല്‍ഫിയെടുക്കുന്നതിനിടെ നടന് ഷൈന്‍ ടോം ചാക്കോയുടെ കവിളില്‍ ചുംബിച്ച് ആരാധിക. തല്ലുമാല കാണാന്‍ തീയറ്ററിലെത്തിയ ഒരു റഷ്യന്‍ വംശജയായ യുവതിയാണ് ഷൈനിനെ ചുംബിച്ചത്. ഷൈനിനോട് അനുവാദം ചോദിച്ചതിന് ശേഷമായിരുന്നു യുവതി ചുംബിച്ചത്. താന്‍ ഷൈനിന്റെ വലിയ ആരാധികയാണെന്നും അഭിനയം നന്നായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഷൈന്‍ ടോം ചാക്കോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്തത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനവായ റെജി മാത്യുവെന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.
ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ് കൈകാര്യം ചെയ്തത്.