സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോ മോഹന്‍ലാലെന്ന് നടന് ഷൈന്‍ ടോം ചാക്കോ. സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചത് ലാലേട്ടനാണ്. ചെറുപ്പം മുതല്‍ താന്‍ മോഹന്‍ലാലിന്റെ കട്ട ആരാധകനാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമ കണ്ടിട്ടുള്ളതില്‍വച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടനെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞില്ല. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരുമിച്ച് സീനുകള്‍ ഉണ്ടായിട്ടില്ല. ലാലേട്ടന്റെ കാലത്ത് സിനിമയില്‍ ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണെന്നും ഷൈന്‍ പറഞ്ഞു.
മമ്മൂട്ടിയെ കുറിച്ചു ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറയുന്നുണ്ട്. മമ്മൂക്കയെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതോടെ എല്ലാവരും അദ്ദേഹത്തിന്റെ ഫാനായി മാറുമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഒരു സിനിമാ സെറ്റ് ആക്ടീവായി വയ്ക്കാന്‍ മമ്മൂട്ടിക്ക് അസാമാന്യം കഴിവുണ്ടെന്ന് ഷൈന്‍ പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ എല്ലാവര്ക്കും പേടിയാണ്. എന്നാല്‍ അദ്ദേഹം പേടിക്കേണ്ട വ്യക്തിയല്ല. വളരെ പതുക്കെ ആളുകളോട് അടുക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.