അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പേരിലുള്ള ‘കലാഭവന്‍ മണി മെമ്മോറിയല്‍’ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്. മികച്ച നടനുള്ള പുരസ്കാരമാണ് ഷൈന്‍ ടോം ചാക്കോ സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ‘കുറുപ്പ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഷൈനിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നടന് ഗുരു സോമസുന്ദരമാണ് അവാര്‍ഡ് സമ്മാനിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനായിരുന്നു കുറുപ്പ് റിലീസ് ചെയ്തത്. പിടികിട്ടാപ്പുള്ളി സുകുമാര കുറപ്പിന്റെ ജീവിതമാണ് സിനിമ പറഞ്ഞത്. സിനിമയില്‍ ഭാസിപിള്ള എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്. നെഗറ്റീവ് ടച്ചുള്ള ഷൈനിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ശോഭിത ദൂലിപാല, ടൊവിനോ തോമസ്, അനുപമ പരമേശ്വരന്, ഇന്ദ്രജിത്ത് സുകുമാരന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2016 മാര്‍ച്ച് ആറിനായിരുന്നു മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ വിയോഗം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തിളങ്ങിയ കലാഭവന്‍ മണി കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.