നടന് സിദ്ദീഖിന്റെ മകന് ഷഹീന് സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ഫെബ്രുവരി 22നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച് ഷഹീന് തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്.
പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന് അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളാണ് സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആര്.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു കുഞ്ഞെല്‍ദോ. മാത്തുകുട്ടിയുടെ കോളജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.