സംവിധായകന് വിനയനോട് ക്ഷ ചോദിച്ച് നടന് സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രമോഷന് പരിപാടിക്കിടെയാണ് സിജു വില്‍സണ്‍ വിനയനോട് ക്ഷമ ചോദിച്ചത്. വികാരാധീനനായാണ് താരം പ്രതികരിച്ചത്. താന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് വിനയന് സാര്‍ തന്നെ വിളിച്ചതെന്ന് സിജു വില്‍സണ്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് താന്‍ ചെയ്യാന്‍ റെഡിയായി ഇറങ്ങി തിരിച്ചതുമെന്നും സിജു പറഞ്ഞു. തന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ഓര്‍ത്തിരുന്നു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണെന്നും സിജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് സിജു വിനയനോട് ക്ഷമ ചോദിച്ചത്.
ടെക്നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഇല്ലാതെ വാശിക്കായിരുന്നു താന്‍ സിനിമ ചെയ്തതെന്നും സിജുവിന്റെ ചിന്ത ദാദാ സാഹിബിലേയ്ക്കോ, അത്ഭുത ദ്വീപിലേയ്ക്കോ പോയില്ലെന്നും വിനയന് പറഞ്ഞു. സിജു ഇമോഷ്ണല്‍ ആയതാണ്. അത് സാരമില്ല. ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്നങ്ങളുണ്ടാക്കി മാറി നിന്ന ആളാണ് താന്‍. പക്ഷേ തന്റെ വാശിക്ക് താന്‍ വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ ചെയ്തു. ടെക്നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഒന്നുമില്ലാതെ സിനിമ ചെയ്തു. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് താന്‍ പറഞ്ഞുവെന്നും വിനയന് പറഞ്ഞു.
സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്. വിനയന് തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന് ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.