നിര്‍മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍. കോളിവുഡിലെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെയാണ് ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഫല തുകയായി നാല് കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പരാതിയില്‍ പറയുന്നു.
മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി 15 കോടിയായിരുന്നു പറഞ്ഞുറപ്പിച്ചതെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. എന്നാല്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുളളു. നല്‍കിയ തുകയുടെ ടിഡിഎസ് അടച്ചിട്ടില്ലെന്നും ശിവകാര്‍ത്തികേയന്‍ ആരോപിച്ചു. ചിയാന്‍ 61, പത്ത് തല തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കുന്നതില്‍ നിന്ന് നിര്‍മാതാവിനെ വിലക്കണം. മൂന്ന് സിനിമകള്‍ തിയേറ്റര്‍, ഒടിടി റിലീസ് ചെയ്യുന്നതില്‍ നിന്നും അവകാശം വിതരണക്കാര്‍ക്ക് കൈമാറുന്നതില്‍ നിന്നും വിലക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.
നിര്‍മാതാവില്‍ നിന്ന് ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശിവകാര്‍ത്തികേയന് ഫെബ്രുവരി 1ന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചിരുന്നു. നോട്ടിസിനെ ചോദ്യം ചെയ്ത് നടന്‍ ഹൈക്കോടതിയില്‍ പ്രത്യേക റിട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പ് 91 ലക്ഷം രൂപ പിഴയായി ഈടാക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…