ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ് തേലക്കാട്. കലോത്സവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിലേക്കെത്തിയ ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ്. സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്. ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്.
ഏറെ നാളത്തെ ഒരു സ്വപ്‌നം പൂർത്തീകരിച്ച ഒരു സന്തോഷത്തിലാണ് സൂരജ് ഇപ്പോൾ. ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് സൂരജ് തന്റെ സന്തോഷം ലോകത്തെ അറിയിച്ചത്. അതോടൊപ്പം തന്നെ പെരിന്തൽമണ്ണ RTO ബിനോയ് സാറിന് നന്ദി പറയാനും സൂരജ് മറന്നില്ല.
ഗൂഗിളിൽ സൂരജിനെകുറിച്ച് ഏറ്റവും കൂടുതൽ പേര്‍ തിരയുന്നത് സൂരജിന്‍റെ പ്രായമാണ്. പ്രായം ഇരുപത്തിനാലായെങ്കിലും മലയാളത്തിൽ മമ്മൂട്ടിയുള്‍പ്പെടെ നിരവധി താരങ്ങളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളയാളുമാണ് സൂരജ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജിന്‍റെ അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്‍റാണ്. അമ്മ ജ്യോതിലക്ഷ്മി, സഹോദരി സ്വാതിശ്രീ, അമ്മാമ്മ എന്നിവരാണ് വീട്ടിലുള്ളവര്‍. 110 സെ.മീ ആണ് സൂരജിന്‍റെ പൊക്കം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…