പുതിയ ചിത്രം ചട്ടമ്പിയുടെ വിശേഷം പങ്കുവയ്ക്കാന്‍ ക്യാമ്പസുകളില്‍ ശ്രീനാഥ് ഭാസിയും സംഘവും. കോഴിക്കോട് ഫറൂഖ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് ഉള്‍പ്പെടെയാണ് ‘ചട്ടമ്പി’യും ടീമും സന്ദര്‍ശിച്ചത്. യൂത്തന്മാരുടെ പ്രിയ താരമായ ശ്രീനാഥ് ഭാസിക്ക് വന്‍ വരവേല്‍പ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശ്രീനാഥ് ഭാസിയും ചേര്‍ന്ന് ആടിപ്പാടിയതോടെ സംഭവം കളറായി.
View this post on Instagram
View this post on Instagram
View this post on Instagram
സംവിധായകന് അഭിലാഷ് എസ് കുമാര്‍, നായിക ഗ്രേയ്സ് ആന്റണി, സംഗീത’ സംവിധായകന് ശേഖര്‍ മേനോന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ്, കോസ്റ്റ്യും ഡിസൈനര്‍ മഷര്‍ ഹംസ എന്നിവരും ശ്രീനാഥ് ഭാസിക്കൊപ്പം ഉണ്ടായിരുന്നു. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തംവച്ചുമാണ് ശ്രീനാഥും കൂട്ടരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നത്.
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മിച്ച് അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. 1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.