ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് എസ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
View this post on Instagram
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് എസ് കുമാര്‍. ഇദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ചട്ടമ്പി. ഡോണ്‍ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ. ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് അലക്സ് ജോസഫാണ്. ആര്‍ട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മ്മാണം. 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. ഭീഷ്മപര്‍വത്തിന് ശേഷം ശ്രീനാഥ് ഭാസിയും, മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൂടിയാണിത്.