സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘ഹെവന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്തിമുനയില്‍ നില്ക്കുന്ന സുരാജാണ് പോസ്റ്ററിലുള്ളത്. ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ.കൃഷ്ണന്, ടി. ആര്. രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഗോപി സുന്ദറും എഡിറ്റിംഗ് ടോബി ജോണും നിര്‍വഹിക്കുന്നു.
സുരാജിന് പുറമേ സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രുതി ജയന്, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.