വര്‍ഷങ്ങള്‍ക്ക് ശേഷം താരസംഘടനയായ ‘അമ്മ’യുടെ പൊതുപരിപാടിയില്‍ നടന് സുരേഷ് ഗോപി. പതിറ്റാണ്ടുകള്‍ക്കു ശേഷം ‘അമ്മ’യുടെ ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
‘അമ്മ’യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്.
സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം നടന് ടിനി ടോം പങ്കുവച്ചു. സുരേഷ് ഗോപിയില്‍ നിന്ന് കൈനീട്ടം വാങ്ങുന്ന ചിത്രമാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്. ‘സുരേഷ് ഗോപി, അമ്മയുടെ ഓഫിസില്‍. കൈ നീട്ടവും കിട്ടി’ എന്നായിരുന്നു ടിനി ചിത്രത്തോടൊപ്പം കുറിച്ചത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ‘അമ്മ’യുടെ പരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ‘അമ്മ’ വേദിയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപി നേരിട്ടിട്ടുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.