പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്കി സുരേഷ് ഗോപി. സംവിധായകന് നാദിര്ഷയ്ക്കാണ് അദ്ദേഹം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. നേരത്തേ പുതിയ സിനിമകളുടെ അഡ്വാന്‍സ് ലഭിക്കുമ്പോള്‍ അതില്‍ നിന്ന് ഒരു വിഹിതം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി വാക്ക് നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് പണം കൈമാറിയ കാര്യം അറിയിച്ചത്. ലിസ്റ്റിന് സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന എസ്.ജി എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ കൈമാറിയതെന്ന് അദ്ദേഹം കുറിച്ചു. ചെക്ക് നാദിര്‍ഷയ്ക്ക് കൈമാറുന്ന ചിത്രവും സുരേഷ് ഗോപി പങ്കുവച്ചു.
നിരവധി പേരാണ് സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രമേഷ് പിഷാരടി, ഗിന്നസ് പക്രു ഉള്പ്പെടെള്ളവരും അദ്ദേഹത്തെ അഭിനന്ദിച്ചു. നേരത്തേ ഒറ്റക്കൊമ്പന് എന്ന ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്ന് ഒരു തുകയും സുരേഷ് ഗോപി മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയിരുന്നു.