മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കി ചിത്രമെടുക്കാന്‍ ബി. ഉണ്ണികൃഷ്ണന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് ആയിരുന്നു ബി. ഉണ്ണികൃഷ്ണന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ആറാട്ട് പ്രേക്ഷകരിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം. 2010ല്‍ റിലീസ് ചെയ്ത ‘പ്രമാണി’ ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് മുന്‍പ് ഒരുക്കിയ ചിത്രം. മമ്മൂട്ടി ചിത്രത്തിന് ശേഷം ആകും സുരേഷ് ഗോപി ചിത്രം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറാട്ടിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമാകും ചര്‍ച്ച ചെയ്യുക. മമ്മുട്ടിയെ കൂടാതെ ബിജു മേനോന്, മഞ്ജു വാര്യര്‍, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.