മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. നടൻ ബിജു മേനോനും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. റിലീസ് ആയ അന്നുമുതൽ മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കുന്നത്. ഇതുവരെയുള്ള ഗരുഡന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടും സൂചിപ്പിക്കുന്നത് അതാണ്. വമ്പൻ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. വമ്പൻ കളക്ഷൻ സ്വന്തമാക്കിയ കണ്ണൂർ സ്ക്വാഡിനെ ഗരുഡൻ മറികടക്കുമോ എന്നാണ് സിനിമാപ്രേമികൾ ഇപ്പോൾ നോക്കുന്നത്.
ആഗോളതലത്തില്‍ ഇതുവരെ ഗരുഡൻ നേടിയത് 6.25 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുളള ഗ്രോസ് 3.25 കോടി രൂപയും വിദേശത്ത് നിന്ന് നേടിയത് മൂന്ന് കോടിയും ആണെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സക്നില്ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രമെന്നാണ് സിനിമാമേഖലയിലെ വിദഗ്ദർ പറയുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ഗരുഡൻ സിനിമയുടെ തിരക്കഥ മിഥുൻ മാനുവേല്‍ തോമസിന്റേതാണ്. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളര് ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.