സിനിമാലോകത്ത് തനിക്കുള്ള ബന്ധങ്ങൾ ആഴത്തിലുള്ളതാണെന്ന് നടൻ സുരേഷ് ഗോപി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാലോകത്തിലെ തന്റെ ബന്ധങ്ങളെക്കുറിച്ചും ചില ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള ഉലച്ചിലുകളെക്കുറിച്ചും സുരേഷ് ഗോപി മനസു തുറന്നത്. നടൻ മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിന് താൻ കാരണക്കാരൻ ആയിട്ടില്ലെന്നും വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.
ആഴത്തിലുള്ള സൗഹൃദങ്ങളാണ് തനിക്ക് സിനിമയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വളരെ ആഴത്തിൽ പതിഞ്ഞ സൗഹൃദങ്ങളുണ്ടെന്നും മമ്മൂട്ടി ആണെന്ന് പറഞ്ഞ് ആരെങ്കിലും വന്ന് ഫോൺ തന്നാൽ എഴുന്നേറ്റ് നിന്ന് മാത്രമേ താൻ സംസാരിക്കുകയുള്ളൂവെന്നും മമ്മൂട്ടിയുമായുള്ള ബന്ധത്തിന് ആ ആഴമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്നും അതിന് താനല്ല കാരണക്കാരനെന്നും കാരണക്കാരനാവുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നടൻ വിജയരാഘവനുമായി ഒരു അമ്മ പെറ്റ മക്കളെ പോലെയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ വല്യേട്ടനാണെങ്കിലും കുട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ നിരവധി ബന്ധങ്ങൾ സിനിമയിലുണ്ട്. ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാൽ ചില പേരുകൾ മിസ്സായി പോയെന്ന് ചിലർ പറയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടേതായി ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രം ‘പാപ്പൻ’ ആണ്. സലാം കശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ജൂലൈ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…