സിനിമാ നടന് എന്നതിലുപരി രാഷ്ട്രീയ പ്രവര്ത്തകന് കൂടിയാണ് സുരേഷ് ഗോപി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച കുടുംബ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവന എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളര്ത്തുനായ്ക്കളുമുണ്ട്. ‘ എന്നെന്നും എന്റേത്’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്, ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന് എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. പാപ്പന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാപ്പനായിരിക്കും ആദ്യം തീയറ്ററുകളിലെത്തുക.