രാഷ്ട്രീയവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടുപോകുകയാണ് നടന് സുരേഷ് ഗോപി. നടന് എന്നതിലുപരി മികച്ച ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും സുരേഷ് ഗോപി പേരെടുത്തു. ഇക്കഴിഞ്ഞയിടക്ക് രാജ്യസഭയില്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സുരേഷ് ഗോപി കൈയടി വാങ്ങിയിരുന്നു.
അതിനിടെ സുരേഷ് ഗോപിയുടെ പുതിയ ലുക്കും രാജ്യസഭയില്‍ ചര്‍ച്ചയായി. ‘താടിയോ മാസ്കോ’ എന്ന രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് സുരേഷ് ഗോപി നല്കിയ മറുപടിയുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്.
‘സത് ശ്രീ അകാല്‍’ എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചത്. നിരവധി പേര് സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനേയും പലരും അഭിനന്ദിച്ചു. നടന് ഉണ്ണി മുകുന്ദനും കമന്റിട്ടുണ്ട്.