കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നിരിക്കുകയാണ്. കാർത്തി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2011ൽ വിവാഹിതരായ കാർത്തി – രഞ്ജിനി ചിന്നസ്വാമി ദമ്പതികൾക്ക് ഉമയാൽ എന്ന ഏഴു വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്.
Dear friends and family, we are blessed with a boy baby. We can’t thank enough our doctors and nurses who took us through this life changing experience. 🙏🏽 need all your blessings for the little one. Thank you god!
— Actor Karthi (@Karthi_Offl) October 20, 2020
കുടുംബത്തിൽ പുതിയൊരു അംഗം കൂടി പിറന്നതിന്റെ സന്തോഷം സൂര്യയും പങ്ക് വെച്ചിട്ടുണ്ട്. 2006ൽ നടി ജ്യോതികയെ വിവാഹം കഴിച്ച സൂര്യക്ക് ദിയ എന്നൊരു പെൺകുട്ടിയും ദേവ് എന്നൊരു ആൺകുട്ടിയുമുണ്ട്. ലോകേഷ് കനകരാജിന്റെ കൈതിയാണ് കാർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സുൽത്താനാണ് കാർത്തിയുടെ അടുത്ത ചിത്രം.
We are blessed! Thank you yet again Dr. Nirmala Jayashankar and team 🙏🏽🙏🏽🙏🏽 https://t.co/gpzkWZQIYF
— Suriya Sivakumar (@Suriya_offl) October 20, 2020