മറ്റുള്ളവർക്ക് എന്നും മാതൃകയാണ് നടൻ സൂര്യയും കുടുംബവും, ഏത് ദുരിത സാഹചര്യത്തിലും പാവപ്പെട്ടവരെ സഹായിക്കാൻ ഈ കുടുംബം എന്നും മുൻ നിരയിൽ ഉണ്ടായിരുന്നു, കേരളത്തിലെ പ്രളയ കാലത്തും സൂര്യ സഹായം നൽകിയിരുന്നു, ഇപ്പോൾ അദ്ദേഹം ഏവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത സഹായം നല്കിയിരിക്കുകയാണ്, കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തിൽ നിന്ന് 5 കോടി രൂപ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകൾക്ക് കൈമാറുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൂര്യ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സംഭാവനത്തുകയുടെ ഒരു വിഹിതമായ ഒന്നരക്കോടി രൂപ ചലച്ചിത്ര സ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ് താരം.
ഈ തുക സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സാധാരക്കാർക്കും, പൊതുജനങ്ങൾക്കും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഉപയോഗിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇപ്പോൾ അത് നടത്തികാണിച്ചിരിക്കുകയാണ് സൂര്യ. തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, സുരേഷ് കാമാച്ചിയും , സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈൻമെന്റിന്റെ സഹനിർമാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു തുക കൈമാറിയത്. ഈ വാർത്ത നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു, സൂര്യയുടെ ഫാൻസുകാർ ഇത് വലിയ ആഘോഷമാക്കിമാറ്റുകുയാണ്.
ഈ ചിത്തത്തിലെ നായിക നമ്മുടെ മലയാളത്തിൽ നിന്നുള്ള അപർണ ബാലമുരളിയാണ്, ചിത്തത്തിന്റെ സംവിധായകൻ സുധ കൊംഗാരയാണ്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റും സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ചിത്രം ഒക്ടോബർ 30 ന് ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്യും.