അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ് ബി തമിഴിലേക്കെന്ന സൂചന നല്കി നടന് സൂര്യ. അമല്‍ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അത് വേഗം നടക്കട്ടെ എന്നാണ് ആഗ്രഹമെന്നും സൂര്യ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച ഒരു മലയാള ചിത്രത്തിന്റെ റീമേക്കാണതെന്നും സൂര്യ സൂചിപ്പിച്ചു. പുതിയ ചിത്രം എതര്‍ക്കും തുനിന്ദവന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
അമല്‍ നീരദ്- മമ്മൂട്ടി ടീമില്‍ കൂട്ടുകെട്ടില്‍ രണ്ട് ചിത്രങ്ങളാണ് മലയാളത്തില്‍ പിറന്നത്. അതില്‍ ഒന്ന് ബിഗ് ബിയും. അമല്‍ നീരദ് സൂര്യയോട് പറഞ്ഞ കഥ ബിഗ് ബിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ബിഗ് ബിയുടെ തമിഴ് റീമേക്കില്‍ ബിലാല്‍ ആയി സൂര്യ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
സൂര്യ ചിത്രം എതര്‍ക്കും തുനിന്ദവന്‍ വരുന്ന വ്യാഴാഴ്ച ആണ് ലോകം മുഴുവന്‍ റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യയ്ക്കൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, സത്യരാജ്, വിനയ് റായ്, രാജകിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനേ ചന്ദ്രന്, ദേവദര്‍ശിനി, എം.എസ് ഭാസ്കര്‍, ജയപ്രകാശ്, ഇലവരശ്, എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.