കൊറോണയും ലോക്ക് ഡൗണും എല്ലാമായപ്പോൾ നടിമാർക്കിടയിൽ അവർ അറിയാതെ തന്നെ ഒരു മത്സരം ഉരുത്തിരിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെക്കുന്നതിലാണ് അത്തരത്തിൽ മനപൂർവ്വമല്ലാത്ത ഒരു മത്സരം ഉരുത്തിരിഞ്ഞിരിക്കുന്നത്. സ്വാസികയും ഇതിൽ ഒരു പ്രധാനി തന്നെയാണ്. സാരിയിലും ധാവണിയിലുമെല്ലാം അഴകിന്റെ റാണിയായി സ്വാസിക തിളങ്ങുന്ന നിരവധി ചിത്രങ്ങൾ ഇതിനകം പ്രേക്ഷകർ കണ്ടു കഴിഞ്ഞു.
തന്റെ നാടൻ ലുക്കിന് തൽക്കാലത്തേക്ക് ഒരു വിട നൽകിയിരിക്കുകയാണ് താരം. ബീസ്റ്റ് മോഡ് ഓൺ ആയിരിക്കുകയാണെന്നാണ് താരം പുതിയ ഫോട്ടോഷൂട്ടിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അർഷാദ്, അമൽ കുമാർ എന്നിവർ ചേർന്നാണ് നിഞ്ച ബൈക്കിനൊപ്പമുള്ള സ്വാസികയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.