നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് ടിനി ടോം. കോമഡി, വില്ലന്‍, നായക വേഷങ്ങള്‍ തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു. ഇപ്പോഴിതാ ശരീരം വിറ്റാണ് സിനിമയിലേക്ക് വന്നതെന്ന് പറയുകയാണ് ടിനി ടോം. മറ്റൊരാള്‍ക്ക് വേണ്ടി തന്റെ ശരീരം മാത്രം കാഴ്ച വച്ച് സിനിമയില്‍ എത്തിയത് കൊണ്ടാണ് ശരീരം വിറ്റാണ് താന്‍ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞതെന്നും ടിനി ടോം വ്യക്തമാക്കുന്നു. സിനിമ ഡാഡിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമയിലേക്ക് താന്‍ വന്നത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയിട്ടാണ്. അഭിഭാഷകനാകാന്‍ പഠിച്ച ആളാണ് താനെന്ന് ടിനി ടോം പറയുന്നു. പഠനം പൂര്‍ത്തിയാക്കാതെയാണ് സിനിമയില്‍ എത്തിയത്. നടനാവണമെന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്. നടന് ആയില്ലെങ്കില്‍ താന്‍ ‘മീ ടൂ’ വിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് താന്‍. എന്നിട്ട് അത് ആയില്ലെങ്കില്‍ തനിക്കും മീടൂ ന് കേസ് കൊടുക്കാമല്ലോയെന്നും ടിനി ടോം പറയുന്നു.
സിനിമയില്‍ ഇടയ്ക്ക് വേഷം കിട്ടി പിടിച്ച് നിന്ന് പോകുന്ന ആളാണ് താന്‍. ദിവസന്തോറും നിരവധി ആളുകള്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. പെട്ടന്ന് നമ്മളൊരു ബ്രേക്ക് എടുത്ത് മാറി നിന്നാല്‍ ഒഴിവായി പോകുന്ന വേഷങ്ങളേ ഉള്ളൂ. അതുകൊണ്ട് സത്യം പറഞ്ഞാല്‍ മാറി നില്ക്കാന് പേടിയാണ്. ഒരു അവസരം കിട്ടിയാല്‍ അത് പൂര്‍ത്തിയാക്കണമെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.