സിനിമയിൽ അവസരം ചോദിച്ച് എത്തുന്ന പെൺകുട്ടികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ടെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ടിനി ഇങ്ങനെ പറഞ്ഞത്. കോമഡി ഷോകൾക്ക് എതിരെ വിമർശനം ഉന്നയിക്കുന്ന ഗായത്രി എന്ന യുട്യൂബറെ ഫോണിൽ വിളിച്ച് കുക്കറി ചാനൽ നടത്തിക്കൂടേ എന്ന് ടിനി പറയുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചും അത് വൈറലായതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ആ ഓഡിയോ എഡിറ്റ് ചെയ്ത് ഇട്ടതാണെന്നും ആ കുട്ടിയെ തനിക്കറിയാമെന്നും ടിനി വ്യക്തമാക്കി. ആ കുട്ടി ചെറിയ റോൾ ചെയ്യാൻ വേണ്ടി സിനിമയിൽ വന്നതാണെന്നും തന്നോട് വന്ന് റോൾ ചോദിച്ചിരുന്നെന്നും ടിനി പറഞ്ഞു.
പെൺകുട്ടികൾ അടുത്തേക്ക് വന്നാൽ താൻ അകലം പാലിക്കാറുണ്ടെന്നും കാലഘട്ടം മാറിയെന്നും ടിനി പറഞ്ഞു. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ തനിക്ക് പേടിയാണെന്നും താന്‍ അടുക്കാറില്ലെന്നും ടിനി വ്യക്തമാക്കി. അങ്ങനെ ചെയ്യുമ്പോൾ തനിക്ക് ജാഡയാണെന്ന് അവർ പറയുമെന്നും ടിനി ടോം പറഞ്ഞു. കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്നും ടിനി ടോം പറഞ്ഞു. പാവപ്പെട്ട മിമിക്രിക്കാർ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.
സുരേഷ് ഗോപിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കൂടെ നടന്നാൽ തന്നെ ചാണകം, സംഘി എന്നൊക്കെ വിളിക്കുമെന്നും ടിനി പറഞ്ഞു. സുരേഷേട്ടനെയും അദ്ദേഹത്തിന്റെ പ്രവൃത്തിയെയും തനിക്ക് വലിയ ഇഷ്ടമാണെന്നും താനൊരു സംഘിയോ കമ്മിയോ കൊങ്ങിയോ ഒന്നുമല്ലെന്നും ടിനി പറഞ്ഞു. നല്ലത് ചെയ്യുമ്പോൾ അതിന്റെ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. ഹിന്ദു ആകുന്നതും ക്രിസ്ത്യാനി ആകുന്നതും നമ്മുടെ ചോയ്സ് അല്ലല്ലോയെന്നും പിന്നെ എന്തിനാണ് ഈ വേർതിരിവുകൾ എന്നും ടിനി ചോദിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…