‘ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’; സുരേഷ് ഗോപിയെ ആദരിച്ചതിന് പരിഹാസവുമായി എത്തിയവരോട് അനുഭവം പറഞ്ഞ് ടിനി ടോം

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം ആയിരുന്നു നടൻ സുരേഷ് ഗോപി അമ്മയിലേക്ക് എത്തിയത്. അമ്മ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയെ നടൻ ടിനി ടോം പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു. ഈ ചിത്രം ടിനി ടോം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ചിത്രത്തിനു താഴെ വലിയ വിമർശനങ്ങളാണ് സുരേഷ് ഗോപിക്ക് നേരെ ഉയർന്നത്. അമ്മയിൽ ചാണകം വീണു, ചാണകം അകത്തു കയറി എന്നിങ്ങനെ ആയിരുന്നു പരിഹാസ കമന്റുകൾ. എന്നാൽ, ഇതിനെല്ലാം മറുപടിയുമായി ലൈവ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ടിനി ടോം. ടിനി ടോം ലൈവ് വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ, ‘ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’, ‘നീ ചാണകത്തിൽ ചവിട്ടിയോ’ എന്നൊക്കെയുള്ള കമന്റുകൾ കാണുന്നത് കൊണ്ടാണ് ഈ ലൈവ്. ഞാൻ പങ്കുവയ്ക്കുന്ന സുരേഷ് ഗോപിയോടൊപ്പമുള്ള ഫോട്ടോകൾ കാണുമ്പോൾ എന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും പലർക്കും സംശയമുണ്ട്. ആരെയും വെളുപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഈ ലോകത്ത് ആരും വെളുപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ വെളുത്തിട്ടുമില്ല. നന്മ ചെയ്യുന്നവന് ഒപ്പം നിൽക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. അതിനി ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും പ്രവർത്തകനാണെങ്കിലും അവർ നന്മ ചെയ്യുകയാണെങ്കിൽ അതിനൊപ്പം നിൽക്കണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ കയ്യിൽനിന്നു കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാൻ വാങ്ങിച്ചിട്ടില്ല. അദ്ദേഹം എനിക്കൊരു സിനിമയിൽ പോലും അവസരം തന്നിട്ടുമില്ല. ഒരു കലാകാരനെന്ന നിലയിൽ ഇനിയും ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നത്.

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷയ്ക്ക് പോകാറുണ്ട്. ഒരിക്കൽ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് എന്നയാൾ എന്നോട് പറഞ്ഞു: ഒരു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ട്. ടിനി ഒന്നുപോയി കാണണം. സ്ഫടികം ജോർജും കുടുംബവുമായിരുന്നു അത്. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ക്ഷീണിതനായ ജോർജേട്ടനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. ലക്ഷങ്ങൾ ആവശ്യമായി വരും. ഞാനൊരു സൂപ്പർസ്റ്റാറല്ല. ഒരു സാധാരണ കുടുംബത്തിൽനിന്നു വരുന്ന ആളാണ്. സിനിമക്കാരെ ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ള, ചെറിയ ചെറിയ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാൾ. സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ പോലും മടിയുള്ള ഒരാൾ. മുൻനിര താരങ്ങളെയുൾപ്പടെ ഉൾക്കൊള്ളിച്ച ‘അമ്മ’ എന്ന ഒരു സംഘടനയിൽ നടത്തിയ ഇലക്‌ഷനിലൂടെയാണ് ഞാനിപ്പോൾ ഒരു സ്ഥാനത്തെത്തിയത്. ഒരു സാധാരണക്കാരനായിട്ട് തന്നെയാണ് ഞാൻ ഇപ്പോഴും അമ്മയിൽ തുടരുന്നതും. ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ എത്തിയ ഒരാൾ. അതുകൊണ്ടുതന്നെ കുറച്ചു പേരോട് ജോർജ് സാറിനുവേണ്ടി ഞാൻ സഹായമഭ്യർഥിച്ചു. സിനിമാ മേഖലയിൽത്തന്നെ മുൻനിരയിലുള്ള ഒന്നുരണ്ടു പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞു. എന്നാൽ അവരിൽ പലരും കൈമലർത്തി. എനിക്ക് വളരെ കുറ്റബോധം തോന്നി. നാളെ എനിക്കും ഇത് സംഭവിക്കാം. ഇതേ പോലെ ഒരു അവസ്ഥയിൽ വന്നുപെട്ടാൽ അന്ന് ഞാനും ഒറ്റപ്പെടാൻ ഉള്ള സാധ്യതയുണ്ട് എന്ന കുറ്റബോധം തോന്നി. അതും മനസ്സിൽ ചിന്തിച്ചു നടക്കുമ്പോഴാണ് സുരേഷ് ഗോപി സാറിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചു കാണുന്നത്. എനിക്ക് അങ്ങനെ അടുപ്പമൊന്നുമില്ല. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു. എയർപോർട്ട് ലോബിയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കുന്നതിനിടയിൽ ഫ്ലൈറ്റിനു സമയമായി. “ഫ്ലൈറ്റ് ലാൻഡ് ചെയ്താൽ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പർ എനിക്ക് എനിക്ക് തരണം” ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ഫ്ളൈറ്റിലേക്ക് പോയി. എല്ലാവരെയും പോലെ അദ്ദേഹവും എന്നെ ഒഴിവാക്കാൻ പറഞ്ഞതാണ് എന്നാണ് ഞാനപ്പോൾ കരുതിയത്. അദ്ദേഹമന്ന് രാഷ്ട്രീയത്തിൽ സജീവമായ കാലമായിരുന്നില്ല. തിരുവനന്തപുരത്തെത്തി, എന്റെ നമ്പർ വാങ്ങിയ അദ്ദേഹം പിന്നീട് ജോർജ് ഏട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണിത്. അന്ന് കിഡ്നി ട്രാൻസ്പ്ലാന്റേഷന്റെ സകല നൂലാമാലകളും തരണം ചെയ്ത്, അതിനുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഏറ്റെടുത്തു സുരേഷ് ഏട്ടൻ നടത്തിയതുകൊണ്ട് മാത്രമാണ് ജോർജ് ഏട്ടൻ ഇന്നും ജീവനോടെ ഇരിക്കുന്നത്. ഇന്നലെ അമ്മയുടെ മീറ്റിങ്ങിൽ സുരേഷേട്ടൻ പങ്കെടുത്തപ്പോൾ ജോർജേട്ടനെ ആരോഗ്യവാനായി കാണുകയും അവർ തമ്മിൽ ആലിംഗനം ചെയ്യുകയും ചെയ്തു.

അന്നുമുതൽ ഞാൻ സുരേഷേട്ടനെ മാറിനിന്നു ഞാൻ വീക്ഷിക്കുകയായിരുന്നു. ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. സ്വന്തം വരുമാനത്തിൽ നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും. കാസർകോട് ഭാഗത്ത്‌ ഒരുപാട് പേർക്ക് വീടുകൾ വച്ച് കൊടുത്തിട്ടുണ്ട്. കാസർകോട് ഭാഗത്ത്‌ ഒരുപാട് പേർക്ക് വീടുകൾ വച്ച് കൊടുത്തിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയോ അദ്ദേഹത്തിന്റെ മതത്തെയോ വച്ച് ഒരിക്കലും അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷേട്ടൻ. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അദ്ദേഹത്തെ ഒരിക്കലും ഒഴിവാക്കരുത്. ചെയ്യുന്ന പ്രവർത്തനമാണ് ഓരോരുത്തരെയും വ്യത്യസ്തമാക്കുന്നത് എന്ന കാര്യവും നാം ഓർമ്മിക്കണം. ഇനി അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും വെറുക്കാതിരിക്കാൻ ശ്രമിക്കാം. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നാണ് എല്ലാവരോടുമല്ല, എന്നാൽ ചിലരോട് എനിക്ക് പറയാനുള്ളത്. സുരേഷേട്ടൻ അമ്മയിലേയ്ക്ക് തിരികെ വരണമെന്ന ആഗ്രഹിച്ച കൂട്ടത്തിൽ ഒരാളാണ് ഞാൻ. ആ നിരയിൽ ഞാൻ മുന്നിലുണ്ടായിരുന്നു. ഇത്രയും നല്ലൊരു മനുഷ്യൻ എത്ര നാൾ പുറത്തുനിന്നു. ‘അമ്മ’ ഒരു കുടുംബമാണ്. സിനിമയിലുള്ളവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചിരുന്നു. വേദിയിൽ എത്തിയപ്പോഴും കുടുംബകാര്യമാണ് സുരേഷേട്ടൻ പറഞ്ഞത്. ഇനിയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കും.’ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ തുറന്നുപറയും. മതവും രാഷ്ട്രീയ നിലപാടുകളും കണക്കിലെടുത്ത് ഒരാളെ അളക്കരുത്. സുരേഷ് ഗോപി എന്ന കലാകാരന്റെ നന്മയും കരുതലും താൻ പലപ്പോഴും നേരിട്ടറിഞ്ഞതാണെന്നും ടിനി വ്യക്തമാക്കി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago