‘നമുക്കൊക്കെ പ്രായമായി; മമ്മൂട്ടി പഴയതുപോലെ തന്നെ’; സിബിഐ 5 ദി ബ്രയിന്‍ കണ്ടിറങ്ങിയ താരങ്ങള്‍ പറയുന്നു

മെയ് ഒന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സിബിഐ 5 ദി ബ്രയിന്‍ എത്തിയത്. സിബിഐ സീരിസിലെ ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷത്തിന് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പു തന്നെ ചര്‍ച്ചയായതാണ് മമ്മൂട്ടിയുടെ ലുക്ക്. അന്നും ഇന്നും മമ്മൂട്ടി ഒരുപോലെ എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇതേപ്പറ്റി പറയുകയാണ് ചിത്രം കണ്ടിറങ്ങിയ താരങ്ങള്‍.

നമുക്കൊക്കെ പ്രായമായെന്നും മമ്മൂട്ടി ഇപ്പോഴും പഴയതുപോലെയെന്നുമായിരുന്നു നടി സരയു പറഞ്ഞത്. ആദ്യ ഭാഗത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് മമ്മൂട്ടി അഞ്ചാം ഭാഗത്ത് എന്നായിരുന്നു നടി മമിത ബൈജു പറഞ്ഞത്. നടിമാരായ അനുശ്രീ, അതിഥി രവി, നടന്‍ അനു മോഹന്‍ തുടങ്ങിയവരും സിനിമ കാണാന്‍ എത്തിയിരുന്നു.

കെ. മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ. രഞ്ജി പണിക്കര്‍, സായ്കുമാര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടന്‍ ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

20 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago