പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി നടന് ടൊവിനോ തോമസ്. റേഞ്ച് റോവര്‍ സ്പോര്‍ട്ട് 2023 വേര്‍ഷനാണ് ടൊവിനോ സ്വന്തമാക്കിയത്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും ടഹാനുമൊപ്പമെത്തിയാണ് ടൊവിനോ വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരുകോടിക്ക് മേലാണ് വാഹനത്തിന്റെ വില.
ഓഡി ക്യു 7, ബിഎംഡബ്ല്യു 7 സീരിസ്, മിനി കൂപ്പര്‍ സൈഡ് വാക്ക് എഡിഷന്, ബിഎംഡബ്ല്യു ഡി 310 ജിഎസ് ബൈക്ക് എന്നിവയാണ് ടൊവിനോയുടെ ഗ്യാരേജിലുള്ള മറ്റ് വാഹനങ്ങള്‍. അതേസമയം, ടൊവിനോ കേന്ദ്ര കഥാപാത്രമായി എത്തിയ വഴക്ക് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചു. സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുദേവ് നായര്‍, കനി കുസൃതി, അസീസ് നെടുമങ്ങാട്, ബൃഗു, വിശ്വജിത്ത്, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വഴക്കിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ തോമസ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, അരുണ്‍ സോളാണ് അസോസിയേറ്റ് ഡയറക്ടര്‍