എല്ലാവരെയും ഒരുമിപ്പിച്ച് ചേർത്ത് നിർത്തിയ ആ പ്രളയകാലത്തിന്റെ ഓർമ പറയുന്ന ചിത്രമാണ് 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, നരേൻ. ലാൽ തുടങ്ങി നിരവധി താരങ്ങളാണ് അണി നിരക്കുന്നത്. റിലീസ് ആയ ആദ്യദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തി. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. രാത്രി വൈകി എക്സ്ട്രാ ഷോകൾ നടത്തിയ തിയറ്ററുകളും ഉണ്ടായിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിണ് ടോവിനോ തോമസ് അവതരിപ്പിച്ച അനൂപ്. സിനിമ കണ്ടിറങ്ങിയവർ ടോവിനോയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ നാട്ടിൽ ഇല്ലാതെ പോയതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് താരം. ഫിൻലൻസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് താരം. പക്ഷേ, എത്രയും പെട്ടെന്ന് തന്നെ താൻ നാട്ടിലെത്തുമെന്ന് ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം, 2018ന് പ്രേക്ഷകർ നൽകിയ ഗംഭീരസ്വീകരണം ഫിൻലൻഡിൽ വെച്ച് ആഘോഷിക്കുകയും ചെയ്തു താരം. കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ഫിൻലൻഡിലെ വിജയാഘോഷത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ടോവിനോയെ തേടിയെത്തിയത്.
View this post on Instagram