നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തുവിട്ട് ടൊവിനോ തന്നെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഇതില്‍ ടൊവിനോയുടെ കുഞ്ഞിക്കേളു എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, ‘അജയന്റെ രണ്ടാം മോഷണ’ത്തിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി. തുടക്കക്കാരെ സംബന്ധിച്ച് സംബന്ധിച്ച് ‘ഇതിഹാസം’ ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പീരിയഡ് ഡ്രാമ സിനിമയാണ്. എന്നാല്‍ അതിലുപരിയായി, ചിത്രത്തില്‍ അഭിനയിച്ച അനുഭവം വളരെ വലുതായിരുന്നു’, ടൊവിനോ ട്വീറ്റ് ചെയ്തു.
മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.