നടൻ ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തല്ലുമാലയിൽ അൽപം കലിപ്പനായ നായകനായാണ് ടൊവിനോ എത്തുന്നത്. യഥാർത്ഥ ജീവിതത്തിലും ഒരു കാലത്ത് താനൊരു കലിപ്പൻ ആയിരുന്നെന്ന് വ്യക്തമാക്കുകയാണ് ടൊവിനോ. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും താരം പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇങ്ങനെ പറഞ്ഞത്. താൻ പണ്ട് കാന്താരിയുടെ കലിപ്പൻ ആയിരുന്നെന്നും പണ്ട് താൻ ടോക്സിക് ആയിരുന്നു എന്ന് അംഗീകരിക്കുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും ടൊവിനോ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ താൻ അങ്ങനെയല്ലെന്നും താരം പറഞ്ഞു.
പണ്ട് തന്നെ അറിയുന്നവർക്ക് ഇന്ന് തനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്നു പറഞ്ഞാൽ അതിൽ ഒരു കൗതുകം ഉണ്ടാകും. ലിഡിയ ആയിരിക്കും തന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത്. പണ്ട് അങ്ങനെ ആയിരുന്നുവെങ്കിലും ഇന്ന് അത് മാറി. തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ട് പോകണമെന്നും ടൊവിനോ പറഞ്ഞു.
നമ്മൾ നമ്മളായി ഇരിക്കുന്നതാണ് പ്രധാനമെന്നും ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറഞ്ഞു. പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫീഡും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുമെന്നും എന്നാൽ നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും നമ്മൾ നമ്മളായി മാത്രം ഇരിക്കുക എന്നത് മാത്രമാണ് കാര്യമെന്നും ടൊവിനോ പറഞ്ഞു.